വേനൽ

കനലെരിയും ദിനരാത്രങ്ങൾ 
തളർത്തുന്ന വേനലിൽ ,
പുൽക്കൊടിയിലെ മഞ്ഞുതുള്ളിയെ 
കാണാൻ കൊതിക്കുന്നിതാ,
തേങ്ങലോടെ ഈ തരിശുഭൂമി
വരണ്ട തൻ ചർമ്മവുമായ്‌.

പ്രണാമം തൊഴുത് വിടപറയുന്നിതാ 
കരകവിഞ്ഞൊഴുകിയ നദികളുമിന്ന് ,
തനിമയായ് നിന്ന തണലുകളിന്നിതാ 
വിധിയുമൊത്ത്‌ മറയുന്നു പാരിൽ,
കാർമുകിലിൻ പുഞ്ചിരിക്കായ് 
തേടുന്നിതാ ഇന്നു ഞങ്ങൾ .





Comments

Popular Posts